2011 ഓഗസ്റ്റ് 21, ഞായറാഴ്‌ച
2011 ഓഗസ്റ്റ് 11, വ്യാഴാഴ്ച
2011 ജൂലൈ 26, ചൊവ്വാഴ്ച
2011 മേയ് 17, ചൊവ്വാഴ്ച
2011 മേയ് 3, ചൊവ്വാഴ്ച
ഈ അവസരം പ്രയോജനപെടുത്തു............
വിയര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.വേദന ഇടതു കയ്യിലേക്കും
പടര്‍ന്നുകൊണ്ടിരുന്നു.വേദന അസഹ്യമായപ്പോള്‍ ഒരു കൈ നെഞ്ചിലമര്‍ത്തി ഞാന്‍
തറയിലേക്കു വീണു.അപ്പോഴാണ് ആളുകള്‍ എന്നെ കണ്ടത്.അവര്‍ എന്നെ താങ്ങിയെടുത്ത്
ഒരു ടാക്സിയില്‍ കയറ്റി ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു കൊണ്ടിരിക്കുകയാണ്.അവരുടെ
സംസാരത്തില്‍ എനിക്കുണ്ടായത് ഹാര്‍ട്ട് അറ്റാക്ക് ആണെന്നും വളരെ സീരിയസ്
ആണെന്നും ഞാന്‍ മനസ്സിലാക്കി.കൂട്ടത്തിലൊരാള്‍ എന്റെ മൊബൈലില്‍ നിനും
ആരെയോ വിളിക്കാന്‍
ശ്രമിക്കുന്നതായി എനിക്ക് തോന്നി. വീട്ടിലെ ഫോണ്‍ നമ്പര്‍ പറഞ്ഞു
കൊടുക്കണമെന്ന്‍ തോന്നിയെങ്കിലും അതിനു കഴിഞ്ഞില്ല.എന്നെയും കൊണ്ട് ടാക്സി
ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തി.
അറ്റെന്റര്‍മാര്‍ സ്ട്രെച്ചറില്‍ കിടത്തി എന്നെ ഐ സി യുവിലേക്കു കൊണ്ട് പോയി.
ഡോക്ടര്‍മാര്‍ എനിക്ക് ചുറ്റും നിന്ന് എന്നെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍
നടത്തുകയാണെന്ന് ഞാന്‍ മനസ്സിലാക്കി. അവരിലൊരാള്‍ എന്റെ നെഞ്ചില്‍ ശക്തിയായി
അമര്‍ത്തുകയാണ്. പക്ഷെ എന്റെ ശരീരം പ്രതികരിച്ചില്ല എന്നാണു ഞാന്‍
മനസ്സിലാക്കുന്നത്.കാരണം എനിക്കും ചുറ്റും കൂടിയ ഡോക്ടര്‍മാരുടെ മുഖത്ത് നിരാശ
പടരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു. അതില്‍ ചിലര്‍ എന്റെയടുത്ത്
നിന്നും തിരിച്ച് നടന്നു.മറ്റു ചിലര്‍ എന്റെ ശരീരത്തില്‍ ജീവന്‍
നിലനിര്‍ത്താന്‍ വേണ്ടി മൂക്കിലൂടെ ഇട്ട ഓക്സിജന്‍ ട്യൂബും മറ്റും
വേര്‍പ്പെടുത്തിയ ശേഷം എന്റെ മുഖത്തുകൂടി ഒരു വെള്ള മുണ്ടിട്ടു മൂടി.ഞാന്‍
മരിച്ചെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.എനിക്ക് ചിരി വന്നു.ഞാന്‍
മരിച്ചിട്ടില്ല എന്ന്‍ ഉറക്കെ പറഞ്ഞെങ്കിലും ആരും കേട്ട ഭാവം പോലും
നടിക്കുന്നില്ല.എങ്കിലും ഇനിയെന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള
കൌതുകത്തോടെ മിണ്ടാതെ ഞാന്‍ ചുറ്റും ശ്രദ്ധിച്ചു.
എന്റെ മൊബൈലില്‍നിന്നും അവര്‍ എന്റെ അനിയന്റെ നമ്പര്‍ കണ്ടെത്തി വിവരം
അറിയിച്ചതനുസരിച്ച് അനിയനും എന്റെ അടുത്ത രണ്ടു സുഹൃത്തുക്കളും എത്തി.
എന്റെയടുത്ത് നിന്ന് അവര്‍ പൊട്ടിക്കരയുകയാണ്. ഞാന്‍ അവരെ പറ്റിക്കാന്‍ വേണ്ടി
കിടക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ പൊട്ടിപ്പൊട്ടി കരയുകയാണ്.
എന്നാല്‍പിന്നെ കരയട്ടെ എന്ന് ഞാനും കരുതി.അല്‍പ്പ സമയത്തിനു ശേഷം എന്നെ
എല്ലാവരും ചേര്‍ന്ന് ഒരു ആംബുലന്‍സില്‍ കയറ്റി. വീട്ടിലേക്കാണ് പോകുന്നത്.
അവിടെ എത്തിയാല്‍ എഴുനേറ്റിരുന്നു എല്ലാവരെയും ഒന്ന് പറ്റിക്കണം.അനിയന്‍
അപ്പോഴും
കരഞ്ഞുകൊണ്ടിരിക്കയാണ്. അവനും വീട്ടിലെത്തിയാല്‍ പൊട്ടിച്ചിരിക്കുമല്ലോ
എന്നോര്‍ത്ത് എനിക്ക് ചിരി വന്നു.
ആംബുലന്‍സ് വീടിന്റെ മുന്നില്‍ വന്നു നിന്നു.എല്ലാവരെയും
ആശ്ച്ചര്യപ്പെടുത്താന്‍ എഴുനേറ്റു നില്‍ക്കാന്‍ ശ്രമിച്ച എനിക്കതിനു
കഴിയുന്നില്ല. വീട്ടില്‍ നിന്നും ഉയര്‍ന്ന കൂട്ടക്കരച്ചില്‍ എന്തോ അത്യാഹിതം
സംഭവിച്ചിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി.അപ്പോഴും ഞാന്‍ മരിച്ചു എന്ന്
വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എന്നെ ഒരു കട്ടിലില്‍ കൊണ്ട് പോയി കിടത്തി.
എല്ലാവരും ആര്‍ത്തട്ടഹസിച്ച് കരയുകയാണ്.എന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ
എല്ലാവരുടെ മുഖത്തും വല്ലാത്ത നിരാശയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.പ്രായമായ
ഉപ്പ കണ്ണീരോടെ എന്നെ നോക്കി ദൈവത്തിന്റെ രക്ഷയും കരുണയും എന്നില്‍
ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുകയും
ദൈവം ഉദ്ദേശിച്ചാല്‍ അവന്റെ തിരു സന്നിധിയില്‍ വെച്ച് കാണാമെന്നും പറഞ്ഞ് എന്റെ
നെറ്റിയില്‍ ഉമ്മ വെച്ചു.ബാപ്പ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചു
കിടക്കുന്നത് എന്റെ പ്രിയപ്പെട്ട ഉപ്പ എങ്ങിനെ സഹിക്കുന്നു എന്നോര്‍ത്ത്
എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ ഉമ്മയെ ചുറ്റും തിരഞ്ഞ് നോക്കി.ഉമ്മയുടെ
അനിയത്തിമാര്‍ താങ്ങിയെടുത്താണ് ഉമ്മാനെ എന്റെ അടുത്ത് കൊണ്ട് വന്നത്. ഉമ്മ “
എന്റെ പൊന്നു മോനേ’ എന്ന് വിളിച്ച് തേങ്ങി കരയുകയാണ്. എന്റെ
അടുത്തിരുന്ന് ഉമ്മ എനിക്ക്
വേണ്ടി പ്രാര്‍ത്ഥിച്ചു .‘ഉമ്മാ ഉമ്മാ‘ എന്നു ഞാന്‍ വിളിച്ചെങ്കിലും ഉമ്മാക്ക്
അത് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നുള്ള സത്യം എനിക്ക് വല്ലാത്ത
ദുഃഖമായിരുന്നു.ഉമ്മയോട് എനിക്ക് ഒരു പാട് കാര്യങ്ങള്‍
പറയാനുണ്ടായിരുന്നു.ഉമ്മാടെ പൊരുത്തം സമ്പാദിച്ച മക്കളുടെ കൂട്ടത്തില്‍ ഞാനും
ഉണ്ടോ? അറിയില്ല. ഉമ്മാടുള്ള കടപ്പാടുകള്‍ എല്ലാം ഞാന്‍ നിറവേറ്റിയോ? അറിയില്ല.
ഒരിക്കല്‍ നബി തിരുമേനിയുടെ അടുക്കല്‍ ഒരാള്‍ വന്ന് തന്റെ ജീവിതത്തില്‍ ഏറ്റവും
കടപ്പാട് ആരോടാണെന്ന് ചോദിച്ചപ്പോള്‍,തന്റെ ഉമ്മയോട് എന്ന് മൂന്നു തവണയും അതേ
ചോദ്യത്തിന് ഉത്തരം നല്‍കിയ നബിവചനം എന്റെയുള്ളില്‍ ഒരു നീറ്റലുണ്ടാക്കി.കാരണം
തന്റെ മാതാവിനെ ചുമലിലിരുത്തി ചുട്ട് പൊള്ളുന്ന മരുഭൂമിയിലൂടെ ഒരു യാത്ര
പോയി തന്റെ
കാല്‍ പാദങ്ങള്‍ പൊട്ടി ചോരയൊലിപ്പിച്ച് കൊണ്ട് വന്നയാള്‍ നബിയോട് ചോദിച്ചത്രെ
“നബിയേ എന്റെ മതാവിനോടുള്ള എന്റെ കടപ്പാടുകള്‍ തീര്‍ന്നോ നബിയേ“ എന്ന്
ചോദിച്ചപ്പോള്‍, നബിതിരുമേനി പറഞ്ഞത് “നിന്റെ മാതാവ് നിന്നെ പ്രസവിക്കുന്ന
സമയത്ത് വേദന സഹിക്കാതെ ഞരങ്ങിയ ഒരു ഞരക്കത്തിന്റെ കടപ്പാട്
തീര്‍ന്നിരിക്കുന്നു“എന്നാണ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മതാവിനോട്
തന്നെ.മതാവിനെ അവഗണിച്ച് ഒരു സ്വര്‍ഗ്ഗവും നേടാന്‍ കഴിയില്ല എന്ന്
പഠിപ്പിക്കപ്പെട്ടത് തീര്‍ച്ചയായും മതാവ് ശ്രേഷ്ടയായത് കൊണ്ട് തന്നെയാണ്.
എന്റെ രക്ഷിതാവേ എന്റെ ശബ്ദം കേള്‍ക്കുമായിരുന്ന സമയത്ത് എന്റെ ഉമ്മയോടുള്ള
കടപ്പാടുകള്‍ തീര്‍ന്നിരുന്നോ എന്ന് ചോദിക്കാന്‍ പോലും സമയമില്ലാതിരുന്ന
എനിക്കിനി എന്തെങ്കിലും കടപ്പാടുകള്‍ ബാക്കിയുണ്ടെങ്കില്‍ അതൊന്നു
പൊരുത്തപ്പെടീക്കാന്‍
ഒരു അവസരമില്ലല്ലോ നാഥാ.ഞാന്‍ ഇത്ര വേഗം മരിക്കുമെന്ന് കരുതിയില്ലല്ലോ
ദൈവമേ.ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്ത് എന്തിനാണ് മരണം എന്നെ പിടി കൂടിയത്?
ഞാന്‍
മരിക്കാറായി എന്നോ മരിക്കുമെന്നോ ഉള്ള ഒരു തോന്നലും എനിക്കിതു വരെ
ഉണ്ടായില്ലല്ലോ തമ്പുരാനേ.എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കില്‍ ഞാന്‍
എല്ലാ കര്‍ത്തവ്യങ്ങളും ഉപേക്ഷ കൂടാതെ ചെയ്യുമായിരുന്നല്ലോ തുടങ്ങീ
മനസ്സില്‍ ചിന്തകള്‍
കാട് കയറിക്കൊണ്ടിരുന്നു. എന്റെ ഭാര്യയേയും മക്കളെയും കാണാന്‍ എന്റെ മനസ്സ്
വെമ്പല്‍ കൊണ്ടു.
എല്ലാവരും കരയുന്നത് കണ്ടെന്നോണം എന്റെ കൊച്ചു മോനും കരയുകയാണ്.അവന് പക്ഷേ
മരിക്കുന്നതെന്തെന്നോ ഒന്നും അറിയാതെ കരയുകയാണ്. അവനെ ലാളിച്ച് എനിക്കു കൊതി
തീര്‍ന്നില്ലല്ലൊ എന്നുള്ള ദുഃഖം എനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.ഏഴു
വയസ്സായ മൂത്ത മകന്‍ കരയുന്നത് ഒരു പക്ഷെ മരിക്കുന്നതിനെക്കുറിച്ച്
എന്തെങ്കിലുമൊക്കെ ധാരണയുണ്ടായിട്ട് തന്നെ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.പല
പ്രമുഖ വ്യക്തികള്‍ മരിക്കുമ്പോള്‍ ചാനലില്‍ കാണാറുള്ള ലൈവ് ടെലികാസ്റ്റിങ്
കണ്ട് സംശയം ചോദിച്ച അവനോട് അതെല്ലാം വിശദീകരിച്ചിരുന്ന കാര്യം
ഞാനോര്‍ത്തു.എങ്കിലും
ടി വിയില്‍ മുഴുകിയിരുന്ന എന്നോട് അവന്‍ ചോദിക്കാറുള്ള പല സംശയങ്ങളും ഞാന്‍
സ്നേഹപൂര്‍വ്വം അവഗണിക്കാറുണ്ടായിരുന്നു. അവനോടൊത്ത് അധിക സമയം ചിലവിടാന്‍
ഞാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ടി വി പരിപാടികളില്‍ മുഴുകി അവനെ അവഗണിച്ചത്
അവന്റെ
ജീവിതത്തില്‍ ഏത് രീതിയില്‍ സ്വാധീനിക്കും എന്ന് ഞാന്‍ ഭയക്കുന്നു.ടി വി
ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് മക്കളോട് സംസാരിക്കാന്‍, അവരോട് ഇടപഴകാന്‍ ഒരു
പാട് സമയം ലഭിക്കുമായിരുന്നു.കുഞ്ഞു മനസ്സുകളെ എളുപ്പം സ്വാധീനിക്കുന്ന ടി
വിയിലെ നെറികെട്ട ഒരു സംസ്കാരത്തിലേക്ക് ഞാന്‍ അവരെ അറിഞ്ഞ് കൊണ്ട് കൈ പിടിച്ച്
നടത്തുകയായിരുന്നോ? കുറഞ്ഞ പക്ഷം ആ നശിച്ച ടി വിയില്‍ നിന്നെങ്കിലും എന്റെ
മക്കളെ രക്ഷിക്കാമായിരുന്നു. ഇനി അതിനാവില്ലല്ലോ.എല്ലാം വൈകിപ്പോയില്ലേ? എന്റെ
മക്കള്‍ വലുതാകുമ്പോള്‍ ആരായിത്തീരും? അവര്‍ നല്ല നിലയില്‍ വിദ്യാഭ്യാസം നേടി
നല്ല നിലയില്‍ എത്തുമോ? അതോ ചീത്ത കൂട്ടുകെട്ടില്‍ ചെന്ന് വീഴുമോ? അവരുടെ ഭാവി
സുരക്ഷിതമായിരിക്കുമോ? ഭാവിയിലെ ചിലവേറിയ വിദ്യഭ്യാസത്തിനുള്ള വകയൊന്നും ഞാന്‍
അവര്‍ക്കായി കരുതി വെച്ചില്ലല്ലോ തമ്പുരാനേ.ഞാന്‍ മരിക്കാനുള്ള പ്രായമൊന്നും
ആയില്ലല്ലോ എന്നോര്‍ത്ത് എല്ലാം ദൂര്‍ത്ത് ചെയ്ത് കളഞ്ഞതോര്‍ത്ത് ഇപ്പോള്‍
ദുഃഖിച്ചിട്ട് എന്ത് ഫലം? അന്നൊന്നും അങ്ങിനെ ഒരു ചിന്ത ഉണ്ടായില്ലല്ലോ,
ഇപ്പോള്‍
ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലുമായല്ലോ
എന്നുള്ള ചിന്തകള്‍ എന്റെ കണ്ണുകള്‍ നനയിച്ചു.
അബോധാവസ്ഥയില്‍ നിന്നും എപ്പോഴോ ഉണര്‍ന്ന ഭാര്യയെയും കൊണ്ട് അവളുടെ ഉമ്മയും
അനിയത്തിയും താങ്ങിപ്പിടിച്ച് എന്റെ വലതു വശത്ത് തല ഭാഗത്തായി കൊണ്ട് വന്ന്
ഇരുത്തി.
“ആ മുഖം നീ മതി വരുവോളം ഇരുന്ന് കണ്ടോ.എല്ലാം നിന്റെ വിധിയാണെന്ന് കരുതി
സമാധാനിക്കൂ മോളേ” തേങ്ങലടക്കിപ്പിടിച്ചുള്ള അവളുടെ ഉമ്മാടെ സംസാരം അവിടെ കൂടി
നിന്ന എല്ലാവരുടേയും ദുഃഖം ഇരട്ടിപ്പിച്ചു.പത്ത് വര്‍ഷത്തോളം കൂടെ കഴിഞ്ഞ
ഭാര്യയെ
ഉപേക്ഷിച്ച് ഒന്നും മിണ്ടാതെ ഒരു യാത്ര.ഇനിയും ഒരു പാട്
സ്വപ്നങ്ങളുണ്ടായിരുന്നു
ആ പാവത്തിന്. ഇനിയുള്ള ജീവിതം അവള്‍ ഒറ്റയ്ക്കാണ് എന്നുള്ള കാര്യം എനിക്ക്
വല്ലാത്ത വേദനയുണ്ടാക്കി. ഒറ്റയ്ക്കൊന്ന് പുറത്തിറങ്ങാന്‍ അവള്‍ക്ക്
പേടിയാണ്,ഒരു
കാര്യവും എന്നോടാലോചിക്കാതെ ചെയ്യാറില്ല, എപ്പോഴും ഞാന്‍ അടുത്തുണ്ടാവണം എന്ന
സ്വാര്‍ത്ഥമായ ആഗ്രഹം, എങ്ങോട്ടെങ്കിലും പോയാല്‍ വരുന്നത് വരെ ഇടയ്ക്കിടയ്ക്ക്
ഫോണ്‍ വിളിക്കുകയും,വരുന്നത് വരെ പലവട്ടം ഉമ്മറത്തേയ്ക്ക് നോക്കി
കാണുന്നില്ലല്ലോ
എന്നു പരിതപിക്കാറുള്ള അവളുടെ ഇനിയുള്ള ജീവിതം എങ്ങിനെയാകും?
എല്ലാ ജീവിത പ്രശ്നങ്ങളേയും തരണം ചെയ്യാനും എല്ലാ ജീവിത സാഹചര്യങ്ങളോടും
പൊരുത്തപ്പെട്ട് ജീവിക്കാനുമുള്ള ശക്തി അവള്‍ക്ക് ഉണ്ടാവാന്‍ ഞാന്‍ ദൈവത്തോട്
പ്രാര്‍ത്ഥിച്ചു.എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയെങ്കിലും എനിക്ക്
കണ്ണീരുണ്ടായിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
പല പല ആളുകള്‍,കൂട്ടുകാര്‍,സഹപാഠികള്‍ എല്ലാവരും ദുഃഖത്താല്‍ ഘനീഭവിച്ച
മുഖവുമായി എന്നെ ഒരു നോക്ക് കാണാന്‍ വന്നിരിക്കുന്നു.എന്നെ
കളിയാക്കിയവര്‍,അധിക്ഷേപിച്ചവര്‍,
സഹായിച്ചവര്‍,എന്റെ നന്മ ആഗ്രഹിച്ചവര്‍ എല്ലാവരിലും ഒരേ ഭാവം മാത്രമായിരുന്നു.
അന്തരീക്ഷം ഖുര്‍ ആനിന്റെ വചനങ്ങളാല്‍ മുഖരിതമായിരുന്നു.ഞാന്‍ വീണ്ടും
ഭാര്യയെക്കുറിച്ചോര്‍ത്തു. പലപ്പോഴും നിസാര കാരണങ്ങള്‍ക്ക് പിണങ്ങാറുണ്ട്,
പരസ്പരം
മിണ്ടാതിരിക്കാറുണ്ട്, ചിലപ്പോള്‍ ഒരു നേരത്തേയ്ക്ക്, അല്ലെങ്കില്‍ ഒരു
ദിവസത്തേയ്ക്ക് അല്ലെങ്കില്‍ രണ്ട്, അതിനപ്പുറം പോകുമായിരുന്നില്ല.പരസ്പരം മുഖം
കറുപ്പിച്ച്, രണ്ട് അപരിചിതരെപ്പോലെ ഒരേ റൂമില്‍, ഒരേ
മെത്തയില്‍..എന്തിനായിരുന്നു? എല്ലാം നൈമിഷികമായ ചില മണ്ടത്തരങ്ങള്‍..അങ്ങിനെ
നഷ്ടപ്പെടുത്തിയ ദിനങ്ങളെയോര്‍ത്ത് ഇപ്പോള്‍ ഖേദിച്ചിട്ടെന്ത് കാര്യം? എല്ലാം
വൈകിപ്പോയിരിക്കുന്നു. എന്നെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ
അവള്‍ക്കൊരു നല്ല ജീവിതം കിട്ടുമായിരുന്നോ? അറിയില്ല, അതൊന്നും
തീരുമാനിക്കുന്നത് നമ്മളല്ലല്ലോ. എന്നാലും ഈ ചെറു പ്രായത്തില്‍ വിധവയാകേണ്ടി
വന്നത് വളരെ കഷ്ടം തന്നെ.അവള്‍ ഒരു പുനര്‍ വിവാഹത്തിന് തയ്യാറാകുമോ? അങ്ങിനെ
ചെയ്താല്‍ അവള്‍ എന്നോട് കാണിക്കുന്നത് നീതി കേടാകുമോ? ശാരീരിക ആവശ്യം
മാത്രമല്ലല്ലോ ഒരു വിവാഹത്തിലൂടെ നിറവേറ്റപ്പെടുന്നത്. ഞാന്‍ പകുത്ത് നല്‍കിയ
സ്നേഹത്തിന്റെ ഓര്‍മ്മയില്‍ ഇനിയുള്ള ജീവിത കാലം മുഴുവന്‍ അവള്‍ക്ക് തള്ളി
നീക്കാന്‍ കഴിയുമോ? എനിക്കതിനൊരു ഉത്തരം കിട്ടുമെന്നു തോന്നുന്നില്ല.അവളെ
പൂര്‍ണ്ണമായി
മനസ്സിലാക്കാഞ്ഞിട്ടാണോ അതോ മനസ്സിലാക്കാന്‍ ശ്രമിക്കാഞ്ഞിട്ടാണോ എന്നറിയില്ല,
എനിക്കതിനൊരു ഉത്തരം കിട്ടിയില്ല.ആ ഒരു തീരുമാനമെടുക്കാനുള്ള
സ്വാതന്ത്ര്യമെങ്കിലും
അവള്‍ എടുക്കട്ടെ. നല്ലൊരു തീരുമാനത്തിലെത്താന്‍ അവള്‍ക്ക്
കഴിയട്ടെ.അവളെയൊന്ന് ആശ്വസിപ്പിക്കാന്‍
കൈ നീട്ടിയെങ്കിലും അസാധ്യമാണതെന്ന തിരിച്ചറിവ് മനസ്സില്‍ വിങ്ങലുകള്‍
തീര്‍ത്തു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച്
ശുദ്ധീകരിക്കാന്‍ വേണ്ടി റൂമിലേക്ക് കൊണ്ട് പോയി.ചൂടാക്കിയ വെള്ളം കൊണ്ട്
കുറച്ച് പേര്‍ ചേര്‍ന്ന് എന്നെ കുളിപ്പിച്ച് ഇടത് വശത്തേക്ക് ചേര്‍ത്ത് കുത്തിയ
ഒരു മുണ്ടുടുത്ത് എന്നെ മൂന്ന് തുണികള്‍ വിരിച്ചതില്‍ കൊണ്ട് വന്നു കിടത്തി.
സുഗന്ധ ദ്രവ്യങ്ങള്‍ തളിച്ച ആ വെള്ളത്തുണിയില്‍ എന്നെ പൊതിഞ്ഞ് കെട്ടുമെന്ന്
ഞാന്‍ മനസ്സിലാക്കി. ഇനി അവസാനമായി ഒരു നോക്കു കാണാനുള്ള അവസരമായിരുന്നു.
നിലവിളികള്‍ അടക്കിപ്പിടിച്ചും അല്ലാതെയും അവിടെ മുഖരിതമായിരുന്നു.ആര്‍ക്കും
ആരേയും നിയന്ത്രിക്കാനാകാത്ത വിധം എല്ലാവരും അവരവരുടെ സങ്കടങ്ങള്‍ കരഞ്ഞ്
തീര്‍ക്കുന്നു.
ഇങ്ങനെ കരഞ്ഞ് വിളിച്ചാലും തിരിച്ചവരുടെയൊക്കെയടുത്ത് ചെന്ന് എനിക്കൊന്നും
പറ്റിയില്ല, ഞാനിപ്പോള്‍
വരാമെന്ന് പറയാനും കഴിയാത്ത എന്റെ അവസ്ഥ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി.
അവസാനം മൂന്ന് കഷ്ണം തുണിയില്‍ മൂന്ന് കെട്ടും കെട്ടി എന്നെ മയ്യിത്ത്
കട്ടിലിലേക്ക് എടുത്തു വെച്ചു.എനിക്കു വേണ്ടി അനേകം കണ്ഠങ്ങളില്‍ നിന്നും
പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു.പ്രാര്‍ത്ഥനയ്ക്ക് ശേഷം മയ്യത്ത് കട്ടിലിന്റെ നാല്
കാലുകള്‍ നാലു പേര്‍ പിടിച്ച് പൊക്കി ഖബറടക്കുന്നതിനായി പള്ളിപ്പറമ്പിലേക്ക്
കൊണ്ട് പോകുകയാണ്. മറമാടുന്നതിനു മുന്‍പ് മതാചാരപ്രകാരമുള്ള ‘മയ്യത്ത്
നിസ്കാരം’
നിര്‍വ്വഹിക്കേണ്ടതുണ്ട്. ഒരു മുസ്ലിമിനു മറ്റൊരു മുസ്ലിമിനോടുള്ള അവസാനത്തെ
കടപ്പാട്. അതിനായി അവര്‍ പള്ളിയില്‍ കയറി അംഗസ്നാനം ചെയ്ത് അവസാനത്തെ ആ
കടപ്പാടും നിര്‍വ്വഹിച്ചു. വീണ്ടും പള്ളിപ്പറമ്പിലേക്കുള്ള യാത്ര തുടര്‍ന്നു.
പള്ളിപ്പറമ്പില്‍ ആറടിയോളം താഴ്ച്ചയില്‍ ഖബര്‍ തയ്യാറായിക്കഴിഞ്ഞിരുന്നു.അതില്‍
തന്നെ ഒന്നരയടിയോളം ആഴത്തില്‍ ഒരു ഉള്‍ക്കബറും ഉണ്ടായിരുന്നു.വീതികുറഞ്ഞുള്ള
ഒരു ചെറിയ അറ പോലെയുള്ള ഒരു കുഴി.ഒരാള്‍ക്ക് ചരിഞ്ഞ് കിടക്കാവുന്നത്ര സ്ഥലം.
മണിമാളികയിലെ പട്ടുമെത്തയില്‍ കിടന്ന ഓരോരുത്തര്‍ക്കുമുള്ള അവസാന
ശയ്യയ്ക്കായ് തയ്യാറാക്കി
വെച്ച മണ്ണ് മെത്ത. വിലകൂടിയ മാര്‍ബിള്‍ കൊണ്ടും,വെറ്റ്രിഫൈഡ് ടൈത്സ് കൊണ്ടും
മത്സരിച്ച് കെട്ടിയുണ്ടാക്കിയ വീട് ഉപയോഗിച്ച് കൊതി തീരും മുന്‍പേ ഈ മണ്ണ്
മെത്തയില്‍! ഇത്ര നാളും അഹങ്കരിച്ച് ജീവിച്ച്, ഞാനെന്ന ഭാവം വെടിയാതെ നെഞ്ച്
വിരിച്ച് നടന്നിട്ട് ഒടുവില്‍ ഈ മണ്‍ഖബറില്‍ എല്ലാം അവസാനിക്കുന്നു.‘മനുഷ്യാ നീ
മണ്ണാകുന്നു, നിന്റെ മടക്കം മണ്ണിലേക്ക് തന്നെയാകുന്നു‘ എന്ന വേദ
ഗ്രന്ഥത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലാകുന്നു.ഉള്‍ഖബറിന്റെ മുകളിലെ
അവസാനത്തെ ‘മൂട് കല്ലും‘ വെച്ചപ്പോള്‍ ഞാന്‍ ഒരു ഇരുട്ടറയില്‍ ഒറ്റപ്പെട്ടതു
പോലെ. എനിക്ക് വല്ലാത്ത ഭയം തോന്നി. ഞാന്‍ മരിച്ചിട്ടില്ല എന്ന് എനിക്ക്
ഉറപ്പായിരുന്നു. പക്ഷേ എനിക്ക് ശബ്ദിക്കാന്‍ കഴിയുന്നില്ല, കരയുമ്പോള്‍ കണ്ണു
നീരില്ല, എന്നെ ആരും കാണുന്നില്ല, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഈ
അവസ്ഥ പിന്നെ
എന്താണ്?
മരിക്കുമ്പോള്‍ അതി കഠിനമായ വേദനയുണ്ടാകും എന്നത് കൊണ്ടല്ലേ നബി തിരുമേനി
മരണക്കിടക്കയില്‍ വെച്ച് കൊണ്ട് തന്റെ അനുയായികള്‍ക്ക് മരണ വേദന ലഘൂകരിച്ച്
കൊടുക്കാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്? മരണ വേദന ഭയാനകമാണ് എന്ന്
ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് എനിക്ക് ഒരു വേദനയും
ഉണ്ടായിട്ടില്ല.ചെറിയൊരു
നെഞ്ച് വേദന മാത്രമല്ലേ ഉണ്ടായുള്ളൂ എന്നുള്ള സംശയം എന്നില്‍ ബലപ്പെട്ടു.
എനിക്ക് മുകളില്‍ വിരിച്ച മൂട് കല്ലുകള്‍ തട്ടിമാറ്റി ഞാന്‍ സര്‍വ്വ
ശക്തിയുമെടുത്ത് ‘ഉമ്മാ’ എന്നു വിളിച്ച് എഴുന്നേറ്റിരുന്നു. എന്റെ ശബ്ദം
പുറത്ത് വന്നിരിക്കുന്നു. എന്റെ വിളി കേട്ട് ഭാര്യ ഉണര്‍ന്നു. ലൈറ്റ് തെളിച്ചു.
ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. ഞാന്‍ കണ്ടത് ഒരു സ്വപ്നമായിരുന്നു. ഞാന്‍
മക്കളെ നോക്കി, അവര്‍ നല്ല ഉറക്കമാണ്.
“എന്തേ വല്ല സ്വപ്നവും കണ്ട് പേടിച്ചോ? എന്റെ തലമുടിയിഴകളിലൂടെ വിരലോടിച്ച്
കൊണ്ട് ഭാര്യ ചോദിച്ചു.
“ഉം, പേടിക്കാന്‍ പാടില്ലാത്ത ഒരു പേടി സ്വപ്നം. എനിക്കല്‍പ്പം വെള്ളം വേണം”
അവള്‍ തന്ന വെള്ളം കുടിക്കുമ്പോഴും എന്റെ മനസ്സിന്റെ നടുക്കം വിട്ടു
മാറിയുട്ടുണ്ടായിരുന്നില്ല. എന്നെ എന്തെല്ലാമോ ഓര്‍മ്മപ്പെടുത്താനും എനിക്കൊരു
അവസരം കൂടി നല്‍കിയ പോലെ ഒരു കൊ സ്വപ്നം!
ദൈവ കാരുണ്യത്തെ കുറിച്ച് നിരാശരാവരുത്.
ഈ അവസരം പ്രയോജനപെടുത്തു............
2011 ഏപ്രിൽ 13, ബുധനാഴ്‌ച
2011 ഏപ്രിൽ 3, ഞായറാഴ്‌ച
എൻ.എം സിദ്ദീഖ് ചെയ്ത മഹാപാപം
എൻ.എം സിദ്ദീഖ് ചെയ്ത മഹാപാപം

രണ്ടു മാസകാലത്തെ ജയിൽ ജിവിതത്തിന്ന് ശേഷം മനുഷ്യാവകാശ പ്രവർത്തകനും, NCHRO എറണാംകുളം ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ:എൻ.എം.സിദ്ദീഖ് വിമോചിതനായി. പ്ലാച്ചിമട കൊക്കക്കൊലക്കെതിരെയുള്ള സമരം, മാവൂര്‍ തൊഴിലാളികളുടെ പട്ടിണി സമരം, ഓഹരി വിപണിയിലെ അനിതിക്കെതിരെ നടന്നസ്റ്റോക്ക് എക്സ്ചേഞ്ച് ഉപരോധം, ജി.സി.ഡി.എ-ഗോശ്രി കുടിയിറക്കലിനെതിരെ നടന്ന സമരം എന്നിങ്ങനെ നിരവധി സമര മുഖത്ത് മനുഷ്യാവാകാശപ്രവര്‍ത്തകനെന്ന നിലക്ക് എന്‍.എം.സിദ്ദിഖ് സജീവമായി ഇടപെട്ടിരുന്നു. മനുഷ്യാവകാശ സമ്പന്ധിയായ നിരവധി ഗ്രന്ഥങ്ങളും എന്‍.എം.സിദ്ദിഖ് രചിക്കുകയുണ്ടായി.
ഭരണകുടത്തിന്റെ പ്രാഥമിക കർമ്മമെന്നത് പൗരന്റെ സുരക്ഷിതത്വമാണു. എന്നാൽ ഇതെ ഭരണകൂടം തന്നെ പൗരാവകാശത്തിന്മേൽ കടന്നുകയറി സ്വയം മർദ്ദകരായി മാറിയാൽ എന്തു സംഭവിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണു അഡ്വ:എൻ.എം സിദ്ദീഖിനെതിരെ എടുത്ത കള്ളക്കേസും,തുടർന്നുണ്ടായ പോലിസ് നടപടികളും. അധികാരിവർഗ്ഗത്തിന്റെ ക്രൂരമായ പീഢനത്തെ അതിജയിച്ച് പ്രസ്ഥാനം കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ് മാർക്കിസ്റ്റ് പാർട്ടികൾ അധികാരത്തിലിക്കുമ്പോൾ തന്നെ ഇത്തരം പൗരാവകാശ ലംഘനങ്ങൾ ഭരണകൂടത്തിൽ നിന്നു തുടർച്ചയായി ഉണ്ടാവുന്നു എന്നത് കേവലം യാദൃശ്ചികമാവാൻ തരമില്ല. എന്താണു അഡ്വ: എൻ.എം സിദ്ദീഖ് ചെയ്ത തെറ്റ്?
യാഥാര്‍ത്ഥ്യം മറച്ചു പിടിച്ചുള്ള നുണ പ്രചാരതിന്നു ഇടതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. സാമ്രാജ്യത്വ വിരുദ്ധതയും, മതനിരപെക്ഷതയും, മനുഷ്യത്വവുമൊക്കെ പാകതിന്നു ചേര്‍ത്ത് നല്ല കറികള്‍ ഉണ്ടാക്കുവാന്‍ ഇടതുപക്ഷ മാധ്യമങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ല. ശിതസമര കാലഘട്ടത്തില്‍ സോവിയറ്റ് യുണിയന്‍ എന്ന 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' മഹത്വം എഴുതി കൊഴുപ്പിക്കുക എന്നത് കമ്മ്യുണിസ്റ്റ് ചേരിയിലുള്ള മാധ്യമങ്ങളുടെ പ്രധാന തന്ത്രമായിരുന്നു. ദേശാഭിമാനിയും, ജനയുഗവുമൊക്കെ 'മാതൃകാ രാജ്യത്തിന്റെ' വിശേഷങ്ങളുമായി ദിനേന വാര്‍ത്തകള്‍ നല്‍കി രംഗം കൊഴുപ്പിച്ചു. സാമ്രാജ്യത്വ വിരോധം രക്തത്തില്‍ അലിഞ്ഞ പലരും വര്‍ഷങ്ങളോളം ഈ പെരും നുണ നേരെന്നു കരുതി വിശ്വസിച്ചു. എന്നാല്‍ 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' മഹത്വം നേരില്‍ കാണുവാന്‍ 'കമ്മ്യുണിസ്റ്റ് വത്തിക്കാനായ' സോവിയറ്റ് യുനിയനിലെത്തിയ പലരും 'സ്വര്‍ഗ്ഗ രാജ്യത്തിന്റെ' യഥാര്‍ത്ഥ ചിത്രം കണ്ടമ്പരന്നു. കമ്മ്യുണിസ്റ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമപ്പുറം സോവിയറ്റ് യുനിയനിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇവര്‍ നേരില്‍ കണ്ടു. കെടുകാര്യസ്ഥതയും, അഴിമതിയും,അവശ്യവസ്തുക്കള്‍ക്ക് വേണ്ടിയുള്ള കിലോമിറ്ററോളം നിളുന്ന വരികളുമോക്കെയായി ജനങ്ങള്‍ പ്രയാസമനുഭവിക്കുകയായിരുന്നു. ഫ്യുടല്‍ പ്രഭുക്കള്‍ രംഗമൊഴിഞ്ഞപ്പോള്‍ പകരമെത്തിയത് പാര്‍ട്ടി പ്രഭുക്കന്മാര്‍ കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരായിരുന്ന പലരുടെയും മനസ്സ് മാറിയത് നേരില്‍ കണ്ട ഇത്തരം തിരിച്ചറിവുകളായിരുന്നു. പ്രമുഖ ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും പങ്കുവെച്ചിരുന്നു.
അതേസമയം ദശാബ്ദങ്ങളായി മാര്‍ക്കിസ്റ്റു പാര്‍ട്ടി ഭരിക്കുന്ന പശ്ചിമ ബംഗാളിനെ കുറിച്ചും ഇത്തരം ഉതിവിര്‍പ്പിച്ച കഥകള്‍ ഇടതുപക്ഷ മാധ്യമങ്ങളിലുടെ ആസുത്രിതമായി പ്രചരിപ്പിക്കുന്നു. ഭുപരിഷ്കരണം, തൊഴില്‍ ലഭ്യത, സുരക്ഷിതത്വം, പിന്നോക്ക ന്യുനപക്ഷങ്ങളുടെ ക്ഷേമം എന്നിങ്ങനെ എണ്ണിയാലോടുങ്ങാത്ത നേട്ടങ്ങളുടെ സ്ഥിരം പട്ടികയുമായി കേരളത്തിലെ പാര്‍ട്ടി പത്രം ബംഗാള്‍ ഭരണത്തെ സ്ഥാനത്തും,അസ്ഥാനത്തും പുകഴ്ത്തികൊന്ടിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായ വസ്തുതകളാണ് ബംഗാളില്‍ നിലനില്‍ക്കുന്നതെന്ന എതിര്‍ പ്രചാരണവും ഇതിനോടൊപ്പം ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ യാഥാര്‍ത്യമേന്തെന്ന ആകാംക്ഷയിലാണ് എന്‍.എം.സിദ്ദിഖ് അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ബംഗാളില്‍ കണ്ട കാഴ്ച അതിദയനിയമായിരുന്നു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ ഭരണത്തില്‍ കിഴില്‍ പുത്തന്‍ പ്രഭുക്കന്മാരായ പാര്‍ട്ടി സഖാക്കള്‍ , സഹികെട്ട് നിലനില്പ്പിന്നു വേണ്ടി ആയുധമെടുത്ത ആദിവാസികള്‍ , കന്നുകാലി തൊഴുത്തുകള്‍ പോലും സ്വയം ലജ്ജിക്കുന്ന അടിസ്ഥാന സൌകര്യങ്ങള്‍ യാതോന്നുമില്ലാത്ത ന്യുനപക്ഷ കേന്ദ്രങ്ങള്‍ . കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ചുവന്ന പരവതാനി വിരിച്ച കൃഷിയിടങ്ങള്‍ .. ഇതായിരുന്നു എന്‍.എം.സിദ്ദിഖും സംഘവും ബംഗാളില്‍ കണ്ട നേര്‍കാഴ്ചകള്‍ . ജനസംഖ്യയില്‍ വെറും പതുശതമാനതോളം വരുന്ന ബ്രാഹ്മണരയിരുന്നു അധികാര കേന്ദ്രങ്ങളുടെ സിംഹഭാഗവും നിയന്ത്രിച്ചിരുന്നത്. മാത്രമല്ല സംഘപരിവാര്‍ സംഘടനകള്‍ക്ക് മറ്റൊരു അജണ്ട കണ്ടതെന്ട വിധം സംഘി അജണ്ടകള്‍ തന്നെയായിരുന്നു പാര്‍ട്ടി ചെലവില്‍ ബംഗാളില്‍ നടന്നു കൊണ്ടിരുന്നത്. നേരില്‍ കണ്ട യാഥാര്‍ത്ഥ്യം മുന്‍ നിറുത്തി "ബംഗാളില്‍ നിന്ന് വാര്‍ത്തകള്‍ ഒന്നുമില്ല' എന്ന ഒരു ശ്രദ്ധേയമായ ഗ്രന്ഥം അദ്ധേഹാം രചിക്കുകയുണ്ടായി. മാര്‍ക്കിസ്റ്റു പാര്‍ട്ടിയുടെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം ഉറപ്പിച്ച ഒന്നാമത്തെ പ്രകോപനം ഇതായിരുന്നു.
പ്രവാചകനെ നിന്ദിച്ചതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴയിൽ പ്രോഫസർ ജോസഫിനെതിരെ നടന്ന അക്രമം നടക്കുന്നു. അധ്യാപകനെ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന ചരിത്രമുള്ള കേരളത്തില്‍ ക്രിമിനല്‍ കുറ്റങ്ങളുടെ കുട്ടത്തില്‍ ചേര്‍ക്കാന്‍ മറ്റൊന്ന് കൂടെ. എന്നാല്‍ മാര്‍ക്കിസ്റ്റു പാര്‍ട്ടി നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പും, മാധ്യമങ്ങളും ഈ വിഷയത്തെ നോക്കികണ്ടത് ഭരണം കിട്ടിയ നാള്‍ മുതല്‍ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സ്വികരിച്ച അതെ കണ്ണിലുടെ തന്നെയായിരുന്നു. കുമളിയില്‍ കച്ചവടം നടത്തുന്ന കാശ്മീരി സ്വദേശി അല്താഫിലും, മുഹസിനിലും ആഗോള ഇസ്ലാമിക തിവ്രവാദം ദര്‍ശിച്ച അതെ കാവി കണോടെ തന്നെ. പ്രാദേശികമായ ഈ സംഘര്‍ഷത്തെ മാര്‍ക്കിസ്റ്റു പാര്‍ട്ടിയും, മാധ്യമങ്ങളും ഒത്തുചേര്‍ന്നു കൊണ്ടു ആഗോള തിവ്രവാദ ബന്ധം ആരോപിക്കുകയും തുടര്‍ന്ന് കൊട്ടിഘോഷിച്ചു കൊണ്ടു വ്യാപകമായ പോലിസ് തേര്‍വാഴ്ചക്ക് തുടക്കമിടുകയും ചെയ്തു. പ്രാദേശിക സംഘര്‍ഷത്തിന്റെ പേരില്‍ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ആരോപണ വിധേയരായവരുടെ സംസ്ഥാനത്തെ മുഴുവന്‍ ഓഫിസുകളും , വ്യാപാര സ്ഥാപനങ്ങളും, സംസ്ഥാന ഓഫിസ് വരെ റെയ്ഡ് ചെയ്യുക. പ്രതികളെ തിരയാനെന്ന പേരില്‍ മുസ്ലിം ഭവനങ്ങളില്‍ അതിക്രമിച്ചു കയറുക. പ്രായമായവരെയും,ഗര്ഭിനികളടക്കമുള്ള സ്ത്രികളെയും പിഡിപ്പിക്കുക , റെയ്ടെന്ന പേരില്‍ ആയുധം സ്വയം കൊണ്ടുവെച്ചു മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പുറത്തെടുത്തു ആഘോഷിക്കുക, നിയമവിരുദ്ധമായി ചെറുപ്പക്കാരെ ദിവസങ്ങളോളം കസ്റ്റടിയില്‍ വെക്കുക. ചോദ്യം ചെയ്യലിന്റെ പേരില്‍ ചെറുപ്പക്കാരെ ഷോക്കടിപ്പിച്ചും മറ്റു മുന്നാം മുറയിലുടെയും മ്രിഗിയമായി മര്‍ദ്ദിചാസ്വാദിക്കുക, കൈവെട്ടു കേസുമായി ബന്ധപ്പെട്ടു പോലിസ് നടത്തിയ നരനായാട്ടിന്റെ ചെരുചിത്രമാനിത്.
ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ സുപ്രിം കോടതി മുന്‍ ചിഫ് ജസ്റിസ് ജി.ബാലകൃഷ്ണന്‍ അധ്യക്ഷനായ ദേശിയ മനുഷ്യാവകാശ കമ്മിഷന് നിയമപരമായി പരാതി നല്‍കി എന്നതായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നാ നിലക്ക് എന്‍.എം.സിദ്ദിഖ് ചെയ്ത രണ്ടാമത്തെ തെറ്റ്. പരാതി കിട്ടിയ ദേശിയ മനുഷ്യാവകാശ കമ്മിഷന്‍ തുടര്‍ നടപടിക്രമത്തിന്റെ ഭാഗമായി കേരള സംസ്ഥാന ഡി.ജി.പിക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയക്കുന്നു. നോട്ടിസ് കിട്ടി മറുപടി അയക്കുന്നതിനു മുന്നേ പോലിസ് ചെയ്തത് പരാതി അയച്ചവനെ തേടി വരികയായിരുന്നു. 'സ്റ്റാലിന്റെ സ്വന്തം നാടായ' ഈ ഹരിത സുന്ദര കേരളത്തില്‍ പോലീസിനെതിരെ പരാതി നല്‍കുവാന്‍ മാത്രം ഇവന്‍ വളര്‍ന്നോ എന്നാ മനോഭാവത്തില്‍ അടച്ചിട്ടിരുന്ന NCHRO ഓഫിസ് തല്ലിപ്പൊളിച്ചു അകത്തു കയറി ഓഫിസ് ആവശ്യങ്ങള്‍ക്കായി സുക്ഷിച്ചുവേച്ച സകലമാന പുസ്തകങ്ങളും, സി.ഡികളും ലഘുലെഖകലുംമോക്കെ RDX കണ്ടെടുക്കുന്ന ത്രില്ലില്‍ പിടിച്ചെടുത് ശേഷം എന്‍.എം.സിദ്ദിഖിനെയും അറസ്റ്റു ചെയ്തു ആരവത്തോടെ മടങ്ങുന്നു.
ആസൂത്രിതമായ അതിശയോക്തി ഏറെയുണ്ടെങ്കിലും ക്രൈസ്തവ യൂറോപ്പിന്റെ കൊടുംക്രൂരതകൾക്കിരയായവരാണു ജൂതസമൂഹം. അതെ ജൂതർ തന്നെയാണു കാലചക്രം നൽകിയ അധികാരലബ്ദിയിൽ ഫൽസ്ഥീൻ ജനതക്കു മേൽ കൊടുക്രൂരത അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഈ ജൂതപാരമ്പര്യമാണോ മാർക്കിസ്റ്റുപാർട്ടി പിന്തുടരുന്നത്? പാർട്ടി കെട്ടിപ്പടുക്കുവാൻ ഏറെ യാതനകൾ അനുഭവിച്ചവരാണുഇടതുപക്ഷം. നിരോധനത്തെയും, അധികാരവർഗ്ഗത്തിന്റെ അടിച്ചമർത്തലുകളെയും അതിജയിച്ചാണു കേരളത്തിൽ ഇടതുപക്ഷം ഇടം നേടിയത്. ഇതേ ഇടതുപക്ഷമാണു ഭരണത്തിലേറുമ്പോൾ പൗരാവകാശലംഘനത്തിന്ന് കുപ്രസിദ്ധി നേടുന്നതും.
സ്വന്തം പാർട്ടിക്കാർക്കല്ലാതെ മറ്റൊരു പാർട്ടിക്കാർക്കും കൊടികുത്താൻ പാടില്ല, മാർക്ക്സിസമല്ലാതെ മറ്റൊരു ഇസവും മിണ്ടാനെ പാടില്ല, പാർട്ടിക്ക് ഭീഷണി ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുക, ഭരണ സ്വാധീനമുപയോഗപ്പെടുത്തി എതിർക്കക്ഷികളെ അടിച്ചമർത്തുക, കള്ളക്കേസിൽ കുടുക്കുക ഇവയൊക്കെമാർക്കിസ്റ്റ് ഭരണത്തിന്റെ ബാക്കിപത്രങ്ങളാണു.
ജനാധിപ്ത്യ വ്യവസ്ഥിതിയിൽ മുന്നോട്ടുള്ള പ്രയാണത്തിന്നുഏകാധിപ്ത്യസ്വഭാവമുള്ള ഇത്തരം പ്രതികരണങ്ങളിൽ നിന്ന് മാറിനിൽക്കലാവും മാർക്കിസ്റ്റു പാർട്ടിക്ക് നല്ലത്. പശ്ചിമ ബംഗാൾ ഒരേ സമയം ഒരടയാളവും, ശക്തമായ മുന്നറിയിപ്പുമാണു. ജനാധിപ്ത്യത്തിന്റെ പേരുപറഞ്ഞ് ഏകാധിപത്യം അടിച്ചേൽപ്പിച്ചാൽ ജനങ്ങൾ എഞ്ചിൻ പ്രതികരിച്ചു തുടങ്ങുമെന്നതിന്റെ മുന്നറിയിപ്പ്.
കടപ്പാട് -പുലരി ബ്ലോഗ്



























